ബിഗ് ബാഷ് ലീഗ്. ഇന്നത്തെ മത്സരം ഉപേക്ഷിച്ചു !

ബിഗ് ബാഷ് ലീഗ് മെൽബർണ് റെനിഗഡ്സും, പെർത്ത് സ്കോർച്ചെയ്സും തമ്മിൽ നടന്ന മത്സരം ഉപേക്ഷിച്ചു. പിച്ചിന്റെ അസ്വാഭാവിക മാറ്റമാണ് മത്സരം ഉപേക്ഷിക്കാൻ കാരണം ! മത്സരം ആരംഭിച്ച് 6.5 ഓവറിൽ പെർത്ത് സ്കോർച്ചേഴ്സ് 30/2 എന്ന നിലയ്ക്ക് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. മത്സരത്തിനിടയിൽ പിച്ചിൽ അസാമാന്യമായ അപകടകരമായ ബൗൺസ് തുടർന്നു കൊണ്ടേ ഇരുന്നു തുടർന്നാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഓസ്ട്രേലിയൻ നഗരമായ വിക്ടോറിയിലെ GMHBA സ്റ്റേഡിയത്തിലായിരുന്നു മത്സരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിക്ടോറിയയില്ലും പരിസര പ്രദേശങ്ങളിലും കനത്ത മഴ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ മത്സരത്തിൽ പിച്ചിൽ അസാധാരണമായ ബൗൺസറുകളും കണ്ടത്. തുടർന്ന് അമ്പയർമാർ മത്സരം നിർത്തിവെയ്യ്ക്കാൻ തീരുമാനിച്ചത്. പിന്നീട് ബിഗ് ബാഷ് ലീഗ് സംഘാടകർ മത്സരം ഉപേക്ഷിക്കുന്നതായി അറിയിച്ചു