സെമി പ്രതീക്ഷകൾ ഉയർത്തി ന്യൂസിലാൻഡ് !

ശ്രീലങ്കയെ 5 വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് സെമി പ്രതീക്ഷകൾ ശക്തമാക്കി. ബാംഗ്ളൂരുവിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 172 റൺസ് 24 ഓവറിൽ മറികടന്നായിരുന്നു ന്യൂസിലാൻഡ് ജയം തുടക്കം മുതലെ ആക്രമിച്ച് കളിക്കുന്ന ന്യൂസിലാൻഡ് ബാറ്റർമാരെയാണ് ചിന്നസ്വാമിയിൽ കാണുവാൻകഴിഞ്ഞത്. ഓപ്പൺർമാരായ രചിനും, കോൺവേയും മിന്നും തുടക്കമായിരുന്നു ന്യൂസിലാൻഡിന് സമ്മനിച്ചത് കോൺവേ 45 റൺസും. രചിൻ രവീന്ദ്ര 42 റൺസും നേടി. പിന്നാലെ എത്തിയ മിച്ചൽ തകർത്തടിച്ചപ്പോൾ ന്യൂസിലാൻഡ് ജയം വേഗത്തിലായി. ജയത്തോടെ ന്യൂസിലാൻഡിന് 10 പോയിന്റായി ടോസ് കിട്ടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശെരിവെക്കുന്ന പ്രകടനമായിരുന്നു തുടക്കം മുതലെ. ശ്രീലങ്കൻ നിരയിൽ കുശാൽ പെരേരയ്ക്കു മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളു 28 പന്തിൽ 51 റൺസാണ് അദ്ദേഹം നേടിയത് 128-9 എന്ന നിലയിൽ കൂപ്പിക്കുത്തിയ ശ്രീലങ്കയെ പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ഒരുമിച്ച മധുശങ്കയും തീക്ഷണയും ചേർന്ന് നേടിയ 43 റൺസിന്റെ കുട്ടുകെട്ടാണ് 171 റൺസിലേക് ലങ്കയെ എത്തിച്ചത്