ഓസ്‌ട്രേലിയൻ മൂന്നാം ഡിവിഷൻ ക്ലബ് ക്രിക്കറ്റ് താരം ആറ് പന്തിൽ ആറ് വിക്കറ്റ് വീഴ്ത്തി അപൂർവ നേട്ടം സ്വന്തമാക്കി , പ്രാദേശിക മത്സരത്തിൽ തന്റെ ടീമിനെ വിജയിപ്പിക്കാനും ആ പ്രകടനം കൊണ്ട് സഹായിച്ചു. ശനിയാഴ്ച നടന്ന ഗോൾഡ് കോസ്റ്റ് പ്രീമിയർ ലീഗ് ഡിവിഷൻ 3 മത്സരത്തിലാണ് സംഭവം.അതിലൂടെ എതിർ ടീമായ സർഫേഴ്‌സ് പാരഡൈസ് സിസിക്കെതിരെ നാല് റൺസിന്റെ വിജയവും സ്വന്തമാക്കി 178 റൺസ് പിന്തുടരുന്ന സർഫേഴ്‌സ് പാരഡൈസ് 40 ഓവർ മത്സരത്തിന്റെ അവസാന ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിലാണ്. സംഭവങ്ങൾ അരങ്ങേറുന്നത് ആറ് പന്തിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ മോർഗൻ മത്സരം മാറ്റിയെഴുത്തി. സർഫേഴ്‌സ് പാരഡൈസിനെ 174 റൺസിന് പുറത്താക്കി. അഞ്ച് ബാറ്റർമാർ ഗോൾഡൻ ഡക്കിന് പുറത്തായി. ആദ്യ നാല് പുറത്താക്കലുകൾ ക്യാച്ചും അവസാന രണ്ടെണ്ണം ബാൾഡും, ഏഴ് ഓവറിൽ 16/7 എന്ന മികച്ച ബൗളിംഗ് പ്രകടനത്തിലാണ് അവസാനിച്ചത്. തന്റെ 6 വിക്കറ്റ് നേട്ടത്തിന് മുമ്പ് സർഫേഴ്‌സ് പാരഡൈസ് ഓപ്പണർ ജേക്ക് ഗാർലൻഡിന്റെ വിക്കറ്റ് മേർഗൻ നേരത്തെ നേടിയിരുന്നു. 39 റൺസുമായി മോർഗൻ തന്നെയാണ് തന്റെ ടീമിന്റെ ടോപ് സ്കോററും എബിസിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രൊഫഷണൽ ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് അഞ്ച് വിക്കറ്റുകളാണ്, 2011-ൽ വെല്ലിംഗ്ടണിനെതിരെ ഒട്ടാഗോയ്ക്ക് വേണ്ടി ന്യൂസിലൻഡിന്റെ നീൽ വാഗ്നറും 2013-ൽ അഭാനി ലിമിറ്റഡിനെതിരെ യു.സി.ബി-ബി.സി.ബി ഇലവനായി ബംഗ്ലാദേശിന്റെ അൽ-അമിൻ ഹൊസൈനും ഇന്ത്യയുടെ അഭിമന്യു മിഥുൻ 2019ൽ ഹരിയാനക്കെതിരെ കർണാടകയ്ക്ക് വേണ്ടി നേടിയതുമായിരുന്നു മുമ്പുള്ള മികച്ച പ്രകടനങ്ങൾ
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!