വീണ്ടും ട്വിസ്റ്റ്! ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തന്നെ?

വീണ്ടും ട്വിസ്റ്റ്‌ ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് ? എന്ന് റിപ്പോർട്ട് 15 കോടിയുടെ വമ്പൻ ട്രേഡ് എന്ന് സൂചന. വൈകിട്ട് പുറത്ത് വന്ന ഗുജറാത്ത് ടൈറ്റൻസ് ടീമിൽ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ ഉണ്ടായിരുന്നു. പിന്നാലെ മണിക്കൂറുകൾക്ക് ശേഷം വീണ്ടും ട്വിസ്റ്റ് പാണ്ഡ്യ മുംബൈയിലേക്ക് എന്ന തരത്തിൽ വാർത്തകൾ വന്നത്. ക്രിക്ക്ബസ് അടക്കം വാർത്ത പുറത്തുവിടുകയും ചെയ്യ്തു. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഇരു ടീമും വാർത്തകൾ പുറത്ത് വിട്ടിട്ടില്ല. മുംബൈ കാമറൂൺ ഗ്രീനിനെ ആർ സി ബിക്ക് കൈമാറിയതും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. നിലവിൽ ഡിസംബർ 12 വരെ താരകൈമാറ്റം നടത്തുവാൻ സാധിക്കും. നിലവിൽ ഗുജറാത്ത് 8 താരങ്ങളെ ഒഴിവാക്കിയിരുന്നു അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സൂപ്പർ താരം റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ജോഷ് ഹേസല്‍വുഡിനും ടീമില്‍ സ്ഥാനമില്ല. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല