ദ്രാവിഡ് പടിയിറങ്ങുന്നു ? പുതിയ കോച്ച് ലക്ഷ്മൺ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല എന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. കരാർ നീട്ടുവാൻ ദ്രാവിഡ് ശ്രമിക്കില്ല എന്നാണ് TOI അടക്കം റിപ്പോർട്ട് ചെയ്യുന്നത്. വി വി എസ് ലക്ഷ്മൺ പുതിയ ഇന്ത്യൻ കോച്ച് ആവുമെന്നും റിപ്പോർട്ട് വരുന്നുണ്ട് 2021 ലെ ടി20 ലോകകപ്പിന് ശേഷമായിരുന്നു ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം ഈ കഴിഞ്ഞ ലോകകപ്പോടെ അത് അവസാനിച്ചിരിക്കുകയാണ്. ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു ടീം നടത്തിയിരുന്നത് എന്നാൽ ഫൈനലിലെ പരാജയത്തിന് പിന്നാലെ പരിശീലകനായി തുടരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം നേരത്തെ ഇന്ത്യൻ യുവ നിരയുടെയും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെയും നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.