400 അടിച്ച് ന്യൂസീലൻഡ് റെക്കോർഡ് കുറിച്ച് രചിൻ രവീന്ദ്ര

ബംഗ്ലൂർ: ബെംഗളൂരുവിൽ പാക്കിസ്ഥാനെതിരെ ന്യൂസിലൻഡ് 50 ഓവറിൽ 401/6 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു തുടക്കത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്നതാണ് കാണുവാൻ കഴിഞ്ഞത്, രവീന്ദ്രയെ ഓപ്പണർ സ്ലോട്ടിലേക്ക് ഉയർത്തി, ഡെവൺ കോൺവേയെ പങ്കാളിയാക്കി.ഇരുവരും പാകിസ്ഥാൻ പേസർമാർക്ക് വൻ വെല്ലുവിളി തന്നെ ഉയർത്തിയത്. എന്നാൽ 11-ാം ഓവറിൽ ഹസൻ അലിയുടെ പന്തിൽ കോൺവെയുടെ (35) വിക്കറ്റ് നഷ്ടമായി. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ കൈകളിലെത്തിച്ചു പിന്നാലെ കിവീസ് മുന്നേറ്റം പ്രധിരോധത്തിലേക്ക് എന്ന് തോന്നിച്ചിടത്ത് നിന്നും, രച്ചിന്റെ മിന്നൽ പ്രകടനം 20-ാം ഓവറിൽ തന്റെ അർധസെഞ്ചുറി നേടിയ രവീന്ദ്ര അക്രമണത്തിന്റെ മൂർച്ച കൂട്ടി.തന്റെ അരങ്ങേറ്റ ലോകകപ്പിലെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണിത്. കെയ്ൻ വില്യംസനൊപ്പം മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു. 34-ാം ഓവറിൽ രവീന്ദ്ര തന്റെ സെഞ്ച്വറി നേടി, തന്റെ അരങ്ങേറ്റ ലോകകപ്പിൽ 3-ാംസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി. അതിനിടെ, 35-ാം ഓവറിൽ ഇഫ്തിഖർ അഹമ്മദിന്റെ പന്തിൽ വില്യംസണിന്റെ വിക്കറ്റ് (95-ൽ )നഷ്ടമായി. മറുവശത്ത്, രവീന്ദ്ര 108 റൺസിന് പുറത്തായി, മുഹമ്മദ് വസീം ജൂനിയറാണ് പുറത്താക്കിയത്. വില്യംസണിന്റെയും രവീന്ദ്രയുടെയും വിടവാങ്ങലിന് ശേഷം, മിച്ചലും ചാപ്മാനും ഇതേ ശൈലി തന്നെ പിന്തുടരുകയും പാകിസ്ഥാനിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. 42-ാം ഓവറിൽ മിച്ചൽ (29) ഹാരിസ് റൗഫിന്റെ പന്തിൽ വിക്കറ്റ് നഷ്‌ടമായി, 45-ാം ഓവറിൽ ചാപ്മാൻ (39) പുറത്തായി, ഗ്ലെൻ ഫിലിപ്പ് (42) റൺസ് നേടി ന്യൂസിലൻഡിനെ 400-ന് മുകളിൽ ഒരു പടി കൂടി അടുപ്പിച്ചു. 49-ാം ഓവർ, 388/6 എന്ന നിലയിൽ. അവസാന ഓവറിൽ മിച്ചൽ സാന്റ്‌നർ തകർത്തടിച്ചപ്പോൾ ന്യൂസിലൻഡ് 400 കടന്നു, പാക്കിസ്ഥാന് 402 റൺസ് വിജയലക്ഷ്യം.