രള ക്രിക്കറ്റ് ലീഗിൽ കിരീടം നിലനിർത്താൻ എല്ലാ ഒരുക്കങ്ങളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സ് ഇത്തവണയും ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരങ്ങളെ നിലനിർത്തിയും ലേലത്തിലൂടെ കൂടുതൽ കരുത്തരായ കളിക്കാരെ സ്വന്തമാക്കിയുമാണ് ടീം തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചത്. ഏതൊരു ടീമും ആഗ്രഹിക്കുന്ന മികച്ച ബാറ്റിങ്, ബോളിങ് നിരയാണ് രണ്ടാം സീസണിൽ കൊല്ലം സെയിലേഴ്സിനുള്ളത്.
കഴിഞ്ഞ തവണത്തെപ്പോലെ സച്ചിൻ ബേബി തന്നെയാണ് ടീമിൻ്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ചു ബാറ്റ്സ്മാൻമാരിൽ ഒരാളൊഴികെ എല്ലാവരും ഇത്തവണയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ സച്ചിൻ ബേബി രണ്ട് സെഞ്ചുറിയും മൂന്ന് അർദ്ധസെഞ്ചുറിയും ഉൾപ്പെടെ 528 റൺസാണ് നേടിയത്. അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദുമായിരുന്നു റൺവേട്ടയിൽ സച്ചിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നുപേരും ഇത്തവണയും ടീമിലുള്ളതിനാൽ ബാറ്റിങ് നിരയിൽ കാര്യമായ മാറ്റങ്ങളില്ല.
Aries Kollam Sailors pic.twitter.com/7d1lqfpnKm
— Cricporter Sports (@Cricporter_) August 13, 2025
ഇവർക്കൊപ്പം ലേലത്തിലൂടെ വിഷ്ണു വിനോദിനെയും എം എസ് അഖിലിനെയും ടീമിലെത്തിച്ചതോടെ ടീമിന്റെ ബാറ്റിങ് നിര കൂടുതൽ കരുത്തുറ്റതായി. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന വിഷ്ണു വിനോദ്, ഒരു സെഞ്ചുറിയും അർദ്ധസെഞ്ചുറിയും അടക്കം 438 റൺസ് നേടിയിരുന്നു. രാഹുൽ ശർമ്മ, ഭരത് സൂര്യ, ഷറഫുദ്ദീൻ എന്നിവരും ബാറ്റിങ്ങിൽ തിളങ്ങുന്ന താരങ്ങളാണ്.
ബൗളിങ്ങിലും കഴിഞ്ഞ സീസണിലെ പ്രധാന കളിക്കാരെല്ലാം ഇത്തവണയുമുണ്ട്. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണിലെ പ്രധാന വിക്കറ്റ് വേട്ടക്കാർ. ഇവർ രണ്ടുപേരും ഈ സീസണിലും ബൗളിങ് നിരയെ നയിക്കും. പവൻരാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും ടീമിലെടുത്തപ്പോൾ, ഏദൻ ആപ്പിൾ, ടോം ജോസ് പെരയിൽ തുടങ്ങിയ പുതുമുഖ താരങ്ങളെയും ടീം സ്വന്തമാക്കി. ഷറഫുദ്ദീനും എം എസ് അഖിലുമാണ് ടീമിൻ്റെ ഓൾ റൗണ്ട് കരുത്ത്. അമൽജിത് അനു, സച്ചിൻ പി എസ്, അജയ്ഘോഷ് തുടങ്ങിയ താരങ്ങളും ഇത്തവണ ടീമിനൊപ്പമുണ്ട്.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)