കേരള ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി സിജു. കേരള ക്രിക്കറ്റ് ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും വലിയ സ്കോറാണ് ശ്രേയ ഇന്നലെ നേടിയത്. വനിതാ U 15 ഏകദിന ട്രോഫിയിൽ ത്രിപുരയ്ക്ക് എതിരെ 171 റൺസാണ് ഇന്നലെ താരം നേടിയത്. 26 ഫോറും, 1 സിക്സറും അടക്കം തകർപ്പൻ പ്രകടനമായിരുന്നു. ശ്രേയയുടെ മിന്നൽ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിൽ കേരളത്തിന് 262 റൺസിന്റെ ജയവും സ്വന്തമാക്കാൻ കഴിഞ്ഞു ഈ ടൂർണമെന്റിലെ അവസാന 3 മത്സരത്തിലും ശ്രേയ നോട്ടൗട്ടാണ്. കഴിഞ്ഞ വർഷമാണ് ശ്രേയ കേരള U 15 ടീമിന്റെ ഭാഗമാവുന്നത് തുടർന്ന് മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെയ്യ്ക്കുന്നത്. ഈ വർഷത്തെ U 19 കേരള ടീമിലും ഇടം നേടിയിട്ടുണ്ട്. തൃശൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം ആരംഭിച്ചിരുന്നത്. നിലവിൽ ശ്രേയ കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)