ദക്ഷിണാഫ്രിയ്ക്ക് എതിരായ വനിതാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യൻ ജയം 10 വിക്കറ്റിന്. രണ്ടാം ഇന്നിംഗ്സിൽ 373 റൺസിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി. പിന്നാലെ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ 37 റൺസ് നേടി വിജയം സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സിൽ 603 എന്ന വമ്പൻ സ്കോർ നേരത്തെ നേടി ഡിക്ലയർ ചെയ്തിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ഷഫാലിയുടെയും സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു വമ്പൻ സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 266 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്കായി സ്നേഹ റാണ 8 വിക്കറ്റ് ആദ്യ ഇന്നിംഗ്സിൽ നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റ് കൂടി നേടിയ സ്നേഹ മത്സരത്തിൽ 10 വിക്കറ്റ് നേടി
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)