ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ 201 റൺസിന്റെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനം ശെരിക്കും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു പിന്നാലെ ഓസീസ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇടം നേടി, അഫ്ഗാനിസ്ഥാനെതിരെ അത്ഭുതകരമായ വിജയത്തിന് ഓസീസിന് വേണ്ടി മാക്സ്വെൽ നിറഞ്ഞാടിയപ്പോൾ പല റെക്കോർഡുകളും തകർന്നു 128 പന്തിൽ 21 ഫോറും 10 സിക്സും സഹിതമാണ് മാക്സ്വെൽ പുറത്താകാതെ 201 റൺസ് നേടിയത്. 157-ലധികം സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം അടിച്ചത്. തന്റെ മഹത്തായ ക്രിക്കറ്റ് ജീവിതത്തിൽ നിരവധി പുതിയ നാഴികക്കല്ലുകൾ നേടിയുകൊണ്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. - ഇത് ഓസ്‌ട്രേലിയയുടെ ആദ്യ ഏകദിന ഡബിൾ സെഞ്ചുറിയും മൊത്തത്തിൽ 50 ഓവർ ക്രിക്കറ്റിലെ 11-ാമത്തെ ഇരട്ട സെഞ്ചുറിയുമാണ്. 2011ൽ ബംഗ്ലാദേശിനെതിരെ ഷെയ്ൻ വാട്‌സന്റെ 185* റൺസാണ് മാക്‌സ്‌വെൽ മറികടന്നത്. - 2009ൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയുടെ ചാൾസ് കവെൻട്രി നേടിയ 194 റൺസ് മറികടന്നാണ് മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ച്വറി നേടിയത് അതും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഓപ്പണർ അല്ലാത്ത ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോറും . - മാക്‌സ്‌വെല്ലിന്റെ 201* ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇരട്ട സെഞ്ചുറിയുടെ മൂന്നാമത്തെ ഉദാഹരണം മാത്രമാണ്, ക്രിസ് ഗെയ്‌ലും (2015-ൽ സിംബാബ്‌വെയ്‌ക്കെതിരെ വെസ്റ്റിൻഡീസിനായി 215), മാർട്ടിൻ ഗപ്‌ടിലും (വെസ്റ്റ് ഇൻഡീസിനെതിരെ 2015-ൽ ന്യൂസിലൻഡിനായി 237) മറ്റ് രണ്ട് സ്‌കോർ. - മാക്‌സ്‌വെല്ലും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും (12*) തമ്മിലുള്ള 202 റൺസിന്റെ കൂട്ടുകെട്ട് ഏകദിനത്തിലെ ഏഴാം വിക്കറ്റിലോ അതിനു താഴെയോ ഉള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. 2015ൽ ന്യൂസിലൻഡിനെതിരെ ജോസ് ബട്ട്‌ലറും ഇംഗ്ലണ്ടിന്റെ ആദിൽ റഷീദും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 177 റൺസിന്റെ കൂട്ടുകെട്ടാണ് ഇത് മറികടന്നത്. - വെറും 128 പന്തിൽ മാക്‌സ്‌വെൽ തന്റെ ഇരട്ട സെഞ്ചുറിയിലെത്തി, ഇത് ഏകദിനത്തിലെ രണ്ടാമത്തെ വേഗമേറിയ ഡബിൾ സെഞ്ച്വറിയായി. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ വെറും 126 പന്തിൽ ഇന്ത്യയുടെ ഇഷാൻ കിഷൻ എക്കാലത്തെയും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത് . - മത്സരത്തിൽ 10 സിക്‌സറുകൾ അടിച്ചതോടെ, തന്റെ ലോകകപ്പ് കരിയറിൽ 33 സിക്‌സറുകൾ നേടിയ മാക്‌സ്‌വെൽ ഇപ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് സിക്‌സറുകൾ നേടിയ കളിക്കാരിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ (45), വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (49) എന്നിവർക്ക് മുകളിൽ.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!