വരുന്ന നവംബർ 23 ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ടി20 ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് കളിച്ച സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവ നിരയുമായി ആണ് ഇന്ത്യ പരമ്പരയ്ക്ക് എത്തുന്നത്. സൂര്യകുമാറാണ് ക്യാപ്റ്റൻ, റുതു രാജ് ഗെയ്ക് വാദാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ, എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യർ തിരിച്ചെത്തും. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവ താരങ്ങളായ ജയ് സ്വാളും തിലക് വർമയും റിങ്കു സിംഗും അടക്കം ടീമിൽ അവസരമൊരുങ്ങി, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെയും സ്പിന്നർ രവി ബിഷ്ണോയിയും ടീമിൽ ടീമിൽ ഇടം നേടി. പേസർമാരായി അർഷ് ദീപ്, ആവേശ് ഖാൻ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലുണ്ട്. 26 ന് 2-ാം മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത് ടി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)