കേരള കായിക ലോകത്തേക്ക് പുതിയ ചുവടുവെപ്പുമായി ക്രിക്പോർട്ടർ സ്പോർട്സ് . ക്രിക്പോർട്ടർ സ്പോർട്സ് എന്ന ഞങ്ങളുടെ കുടുംബം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ ഇന്ന്, നവംബർ 1 മുതൽ cricportersports.com എന്ന പേരിൽ ഞങ്ങളുടെ പുതിയ കായിക വാർത്ത വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിക്ക് പ്പോർട്ടർ എന്ന സ്പോർട്സ് ചാനലിന്റെ പ്രവർത്തനം ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായ വിവിധ സമൂഹിക മാധ്യമങ്ങളിലൂടെ സജീവമായിരുന്നു. കൂടുതൽ കായിക വാർത്തകൾ ആധികാരികമായും സത്യസന്ധമായും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ചിന്തയിൽ നിന്നാണ് സ്പോർട്സ് വെബ്സൈറ്റ് എന്ന ആശയത്തിലേക് ഞങ്ങൾ എത്തിച്ചേരുന്നത്. 2022 ജൂണിൽ ക്രിക്പോർട്ടർ സ്പോർട്സ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് കേരളത്തിലെ കായികപ്രേമികൾ ഞങ്ങൾക്ക് നൽകിയത്. ഒരു വർഷത്തിനിപ്പുറം കായിക വെബ്സൈറ്റുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തുമ്പോൾ അതേ സ്നേഹവും പിന്തുണയും തുടർന്നും നിങ്ങൾ ഓരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുകയാണ്.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!