വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയതായി ഫ്രാഞ്ചൈസി സ്ഥിരീകരിച്ചത് പിന്നാലെയാണ് ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി നിയമിച്ചത്. ഈ വർഷം ആദ്യം ഓറഞ്ച് ക്യാപ്പ് നേടിയ ഗിൽ, രണ്ട് സീസണുകളിൽ ജിടിയെ നയിച്ച ഹാർദിക്കിൽ നിന്ന് ചുമതലയേൽക്കും, ടീമിനെ 2022 ൽ ഐപിഎൽ കിരീടത്തിലേക്കും 2023 ൽ റണ്ണർഅപ്പിലേക്കും നയിച്ചു. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ക്യാപ്റ്റൻ എന്ന നിലയിൽ, ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസിയെ രണ്ട് മികച്ച സീസണുകൾ നൽകാൻ സഹായിച്ചിട്ടുണ്ട്, അത് ഒരു ഐപിഎൽ കിരീടവും അടുത്ത സീസണിൽ റണ്ണർ അപ്പ് ആവുകയും ചെയ്യ്തിരുന്നു. "തന്റെ യഥാർത്ഥ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം ഇപ്പോൾ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു, അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും ഗുജറാത്ത് ടൈറ്റൻസ് അവരുടെ സമൂഹ്യക മാധ്യമങ്ങളിലൂടെ അറിയിച്ചു . 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ 890 റൺസ് നേടിയ ഗില്ലായിരുന്നു കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന് റൺസ് വേട്ടക്കാരിൽ മുന്നിൽ- വിരാട് കോഹ്‌ലിയുടെ 973 സ്കോറിനു പിന്നിൽ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടാൻ ഗില്ലിനായിരുന്നു. കെയ്ൻ വില്യംസന്റെ പേരും പറഞ്ഞ് കേട്ടിരുന്നു, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരം എന്ന നിലയിൽ ഗില്ലിനെ ക്യാപ്റ്റനാക്കുകയായിരുന്നു. "ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്, ഇത്രയും മികച്ച ടീമിനെ നയിക്കാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് ഫ്രാഞ്ചൈസിക്ക് നന്ദി. ഞങ്ങൾക്ക് രണ്ട് അസാധാരണ സീസണുകൾ ഉണ്ട്, ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ," എന്നും ഗിൽ പറഞ്ഞു
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)