പുറത്തായി ? പക്ഷെ അത് നടന്നാൽ പാകിസ്ഥാൻ സെമിയിൽ എത്തും !

ഏകദിന ലോകകപ്പ്‌ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായ അവസ്ഥയിൽ ആണ് . ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 23.2 ഓവറില്‍ മറികടന്നതോടെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വന്‍മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാകിസ്ഥാന് കുറച്ചെങ്കിലും സാധ്യത ബാക്കിയുള്ളു എന്നതാണ് അവസ്ഥ ആദ്യറൗണ്ട് കഴിയുമ്പോൾ ന്യൂസിലന്‍ഡ് 10 പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ++0.743. എട്ട് പോയന്‍റുള്ള പാകിസ്ഥാന്‍റെ നെറ്റ് റണ്‍ റേറ്റാകട്ടെ +0.036 ആണ്. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പാകിസ്ഥാൻ തോൽപ്പിച്ചാൽ പോലും ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍ റേറ്റ് മറികടക്കുക പാകിസ്ഥാന് എളുപ്പമാകില്ല. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരെ 287 റൺസിനു തോല്പിക്കണം എന്നാൽമാത്രമേ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാവു. അതായത് ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സടിച്ചാലും ഇംഗ്ലണ്ടിനെ 13 റണ്‍സിന് പുറത്താക്കുകയെ രക്ഷയുള്ളു . രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന സ്കോര്‍ വെറും 2.3 ഓവറില്‍ മറികടക്കേണ്ടിയും വരും. എന്നാൽ മഴമൂലം മത്സരം ഉപേക്ഷിക്കുകയോ ഓവറുകള്‍ വെട്ടിക്കുറക്കുകയോ ചെയ്താലും പാകിസ്ഥാന്‍ പുറത്താക്കുകയും ചെയ്യും നാളെ ഈഡൻ ഗാർഡൻസിൽ ഉച്ചക്ക് 2 മണിക്ക് മത്സരം ആരംഭിക്കും . പാകിസ്താനെ തോൽപിച്ചു ചാമ്പ്യൻസ് ട്രോഫി ടിക്കറ്റ് ഉറപ്പിക്കാൻ ആവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം