ക്യാപ്റ്റൻ പാണ്ഡ്യ ഗുജറാത്തിൽ തന്നെ

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഗുജറാത്തിൽ തന്നെ തുടരും നേരത്തെ പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് എന്ന തരത്തിൽ ഒന്നിലധികം റിപ്പോർട്ടുകൾക്കിടയിൽ ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയത് , ഫ്രാഞ്ചൈസി ഇന്ന് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യൻസിലേക്കുള്ള നീക്കവുമായി ഹാർദിക്കിനെ വളരെയധികം ബന്ധപ്പെടുത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, എന്നാൽ നിലനിർത്തൽ അവസാന ദിവസമായ (നവംബർ 26) ടൈറ്റൻസ് അവരുടെ നായകനെ നിലനിർത്തുകയായിരുന്നു. മുംബൈ ഇന്ത്യൻസും രോഹിത് ശർമ്മയെ നിലനിർത്തി അന്താരാഷ്ട്ര ടി20യിൽ രോഹിത് തുടരില്ല എന്ന റിപ്പോർട്ടുകൾ നിലനിൽകെയാണ് ശ്രദ്ധേയമായ ഈ നീക്കം. ഓഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, ദസുൻ ഷനക എന്നിവരിൽ മൂന്ന് വിദേശ താരങ്ങൾ ഉൾപ്പെടെ എട്ട് കളിക്കാരെ ടൈറ്റൻസ് വിട്ടയച്ചു, യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്‌വാൻ എന്നിവരാണ് ഫ്രാഞ്ചൈസി പുറത്ത് വിട്ട ഇന്ത്യൻ താരങ്ങൾ. 2022 ലെ മെഗാ ലേലത്തിന് മുന്നോടിയായുള്ള ഡ്രാഫ്റ്റിൽ ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസ് തിരഞ്ഞെടുത്തു, ടൂർണമെന്റിലെ ആദ്യ സീസണിൽ ഫ്രാഞ്ചൈസിയെ വിജയത്തിലേക്ക് നയിച്ചു. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു, കൂടാതെ 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോൽവി ഏറ്റുവാങ്ങുന്നതിന് മുമ്പ് കിരീടപ്പോരാട്ടത്തിലും എത്തിയിരുന്നു.