അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്നും ട്രാൻസ്ജെൻഡർ താരങ്ങളെ വിലക്കി ഐ.സി.സി. പുതിയ ജെൻഡർ എലിജിബിലിറ്റി ചട്ടങ്ങൾ പ്രകാരം ഇനി അവർക്ക് വനിതാ ക്രിക്കറ്റിൽ കളിക്കാൻ കഴിയില്ല. കാനഡയുടെ ഡാനിയേൽ മക്ഗാഹിയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാൻസ് ജെൻഡർ ക്രിക്കറ്റ് താരം. 29കാരിയായ അവർ കാനഡയ്ക്കായി ആറ് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിന് മുമ്പും പല കായിക മത്സരങ്ങളിൽ നിന്നും ട്രാൻസ്‌ജെഡറുകളെ വിലക്കിയിട്ടുണ്ട്. റഗ്ബി, നീന്തൽ, സൈക്ലിങ് എന്നിവയിൽ ട്രാൻസ് ജെൻഡർ താരങ്ങൾ വിലക്ക് ഉണ്ട്. വനിതാ മത്സരങ്ങളുടെ നിലവാരം, സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം. ലിംഗമാറ്റ ശസ്ത്രക്രിയയോ, ചികിത്സയോ നടത്തിയവർക്ക് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ യോഗ്യതയില്ല എന്നാണ് ഐസിസി തീരുമാനം
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!