വിജയ് ഹസാരെ ട്രോഫി സെമി കാണാത്തെ കേരളം പുറത്ത്. രാജസ്ഥാനോട് 200 റൺസിന്റെ തോൽവിയാണ് കേരളം വഴങ്ങിയത്. ടോസ് നേടി കേരളം രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ മറുപടിയില്ലാത്തെ കേരളം തകർന്നടിഞ്ഞു 21 ഓവറിൽ 67 റൺസിന് എല്ലാവരും കൂടാരം കയറി. വിഷ്ണു വിനോദ് റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. അനികേത് ചൗധരിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് കേരളത്തിന്റെ വലിയ തകർച്ചയ്ക്ക് കാരണമായത്. ഏഴ് ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേട്ടം കുറിച്ചത്, മികച്ച പിന്തുണയുമായി അറാഫത്ത് ഖാനും, ഖലീൽ അഹമ്മദും 3, 2 വിക്കറ്റ് വീഴ്ത്തി കേരളത്തിന്റെ തകർച്ച പൂർണ്ണമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇല്ലാത്തെയാണ് കേരളം ഇന്ന് ഇറങ്ങിയത്. രോഹൻ കുന്നുമ്മലാണ് ഇന്ന് ടീമിനെ നയിച്ചത് കേരളത്തിനായി രണ്ട് താരങ്ങൾക്ക് മാത്രമേ രണ്ടക്കം കടക്കാനായത്. പ്രതിരോധം തീർക്കാൻ പോലും കഴിയാത്തെ കേരള മുൻ നിര തകർന്നടിഞ്ഞി പ്രീ ക്വാർട്ടറിലെ മികവ് തുടരാൻ കഴിഞ്ഞില്ല
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച