വിവാദ പരാമർശം മുൻ പാക് തരത്തിനെതിരെ ആഞ്ഞടിച്ചു ഷമി

2023 ലോകകപ്പിൽ ഇന്ത്യൻ പേസർമാർ മാറ്റിയ ക്രിക്കറ്റ് ബോളുകൾ ഉപയോഗിച്ചു എന്ന പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഹസൻ റാസ നടത്തിയ പരാമർശത്തെ വിമർശിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. “ഇന്ത്യൻ ബൗളർന്മാരുടെ പന്ത് സ്വിംഗ് ചെയ്യുന്ന രീതി, രണ്ടാം ഇന്നിംഗ്‌സിൽ ഐസിസിയോ ബിസിസിഐയോ അവർക്ക് വ്യത്യസ്തവും സംശയാസ്പദവുമായ പന്തുകൾ നൽകുന്നതായി തോന്നി എന്നായിരുന്നു പാക്ക് താരത്തിന്റെ വിവാദ പരാമർശം പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും പാക്ക് താരത്തിനെത്തിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് മുൻ പാക്ക് താരത്തിനെതിരെ ആഞ്ഞടിച്ച് കൊണ്ട് ഷമിയും രംഗത്ത് വന്നത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു, “നാണം ഇല്ലെ ! അനാവശ്യ കാര്യങ്ങൾ പറയുന്നത് നിർത്തി ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല. നിങ്ങൾ ഒരിക്കൽ ഒരു കളിക്കാരനായിരുന്നു, അല്ലേ? വസീം അക്രം അത് വിശദീകരിച്ചു, എന്നിട്ടും. നിങ്ങളുടെ മുൻ താരമായ അദ്ദേഹത്തെ നിങ്ങൾക്ക് വിശ്വാസമില്ലേ? നിങ്ങൾ സ്വയം പ്രശംസിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നുമായിരുന്നു ഷമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇന്ത്യ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ ഇന്ത്യൻ പേസ് ത്രയം ടൂർണമെന്റിൽ ആകെ 41 വിക്കറ്റുകൾ വീഴ്ത്തി. നാല് കളികളിൽ നിന്ന് 16 വിക്കറ്റുമായി ഇന്ത്യയ്‌ക്കായി വിക്കറ്റ് പട്ടികയിൽ മുന്നിലുള്ളത് ഷമിയാണ്