അവസാന ഓവറിൽ അവശ്വസിനീയ ജയം നേടി ഇംഗ്ലണ്ട്

ബാർബഡോസ് ടി20യിൽ വിൻഡീസിനെത്തിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. മൂന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 223 എന്ന കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്. വിൻഡീസിനായി പൂരാന്റെ തകർപ്പൻ പ്രകടനമാണ് വിൻഡീസ് സ്കോർ 200 കടക്കാൻ സഹായിച്ചത് 45 പന്തിൽ 82 പൂരാൻ നേടിയത്. ക്യാപ്റ്റൻ പവൽ 39 റൺസുമായി മികച്ച പിന്തുണ നൽകി. എന്നാൽ മറുപടി ബാറ്റിംഗ് കരുത്തലോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത് ഓപ്പണർ സാൾട്ട് തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനായി നടത്തിയത്. പുറത്താവാത്തെ 109 റൺസും അദ്ദേഹം നേടി. ക്യാപ്റ്റൻ ബട്ട്ലറും അർദ്ധ സെഞ്ച്വറി നേടിയിരുന്നു എന്നാൽ വിജയത്തിൽ നിർണ്ണായകമായത് ഹാരി ബ്രൂക്കി ന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറി അടുത്ത രണ്ട് പന്തും സിക്സർ പറത്തി. 4ാം പന്തിൽ ഡബിൾ, അഞ്ചാം പന്തിൽ വീണ്ടും സിക്സർ അങ്ങനെ ഒരു പന്ത് ബാക്കി നിൽകെ ഇംഗ്ലണ്ടിന് അവശ്വസിനീയ വിജയവും