ഇന്ത്യയ്ക്കെതിരെയുള്ള ടി 20 ; ടീമിനെ പ്രഖ്യാപിച്ച് ഓസീസ്

ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് ടീമിലും ലോകകപ്പ് കളിച്ച ചില സീനിയർ താരങ്ങൾക്ക് മാത്രമേ വിശ്രമം അനുവദിച്ചിട്ടുള്ളു. മാത്യൂ വെയ്ഡിന്റെ ക്യാപ്റ്റൻസിയിലാണ് കങ്കാരുകൾ എത്തുന്നത്. സീനിയർ താരങ്ങളായ ട്രാവിസ് ഹെഡും, സ്മിത്തും, മാക്സ് വെൽ അടക്കം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. വാർണർ അടക്കം ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാർകസ് സ്‌റ്റേയിനിസും, ടീം ഡേവിഡും അടകം ഓസീസ് നിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് Australia T20I squad: Matthew Wade (c), Aaron Hardie, Jason Behrendorff, Sean Abbott, Tim David, Nathan Ellis, Travis Head, Josh Inglis, Glenn Maxwell, Tanveer Sangha, Matt Short, Steve Smith, Marcus Stoinis, Kane Richardson, Adam Zampa