പാകിസ്താന് 338 റൺസിന്റെ വമ്പൻ വിജയലക്ഷ്യം സമ്മാനിച്ചു ഇംഗ്ലണ്ട്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് 2023 ലോകകപ്പിൽ അവസാന മത്സരത്തിൽ പാകിസ്ഥാനെതിരെ 84 റൺസിന്റെ ആവേശകരമായ ഇന്നിംഗ്‌സുമായി തിളങ്ങി. ബെൻ സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ് ടൂർണമെന്റിന്റെ സെമിയിലെത്താമെന്ന പാക്കിസ്ഥാന്റെ നേരിയ പ്രതീക്ഷകളെ തകർത്തു. ടൂർണമെന്റിലെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ പാകിസ്ഥാനു വലിയ വിജയത്തിൽ കുറഞ്ഞു ഒന്നും ഇല്ലായിരുന്നു , കളിയുടെ ആദ്യ പവർപ്ലേയിൽ ഡേവിഡ് മലനും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കം തന്നെ സമ്മാനിച്ചു . ബെയർസ്റ്റോ 61 പന്തിൽ 59 റൺസെടുത്ത് ടൂർണമെന്റിൽ ഒരു ഫോം വീണ്ടെടുക്കുകയും ചെയ്‌തു പിന്നാലെ ബെൻസ്റ്റോക്സ്ന്റെ മികച്ച പ്രകടനം അവരുടെ അവസാന ഏകദിന ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ വലിയ സ്‌കോറിലെത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചു. 2025 ചാമ്പ്യൻസ് ട്രോഫി യോഗ്യതയ്ക്കായി ഈ മത്സരം ഇംഗ്ലണ്ടിനും നിർണായകമാണ്. ടൂർണമെന്റിൽ ഉടനീളം ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ബാറ്റിംഗിൽ മോശമായിരുന്നു, ടൂർണമെന്റിലെ അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഒടുവിൽ ക്ലിക്കായത്. ഈ മത്സരത്തിന് മുമ്പ്, നെതർലൻഡിനെതിരെ വെറും 84 പന്തിൽ 108 റൺസെടുത്ത സ്റ്റോക്സ്, ടീമിനെ 50 ഓവറിൽ 339/9 എന്ന സ്‌കോറിൽ എത്തിച്ചിരുന്നു . ഏകദിന ലോകകപ്പിലെ സ്റ്റോക്‌സിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു അന്ന് , ഇതിന് പ്ലയർ ഓഫ് ദി മാച്ച് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2023 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 304 റൺസ് നേടിയ സ്റ്റോക്സ്, ടൂർണമെന്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി ഫിനിഷ് ചെയ്‌തു ടൂർണമെന്റിനിടയിൽ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങുമെന്ന് നെതർലൻഡ്സ് മത്സരത്തിന് മുന്നോടിയായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ നെതർലൻഡ്‌സ് സെഞ്ചുറിക്ക് ശേഷം അവ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!