ലീഡ് ഉയർത്തി മുംബൈ. 23 റൺസിനിടെ 6 വിക്കറ്റ് ! തകർന്ന് കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റ് കരുത്തരായ മുംബൈക്കെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 244ന് അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളർ മോഹിതാണ് കേരളത്തെ തകർത്തത്. അവസാന അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മോഹിത്, കേരള തകർച്ച വേഗത്തിലാക്കി. അർധസെഞ്ചുറികളുമായി കളം നിറഞ്ഞ രോഹൻ കുന്നുമ്മൽ (56), സച്ചിൻ ബേബി (65) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ നൽക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 38 റൺസും നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മുംബൈ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 105 റൺസെടുത്തിട്ടുണ്ട്. മുംബൈയ്ക്ക് വേണ്ടി ജയ് ബിസ്ത (59*), ഭൂപൻ ലാൽവാനി (41*) എന്നിവരാണ് ക്രീസിൽ. രണ്ടാം ദിനം മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251 പിന്തുടരുന്ന കേരളത്തിന് രോഹനും കൃഷ്ണപ്രസാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. കൃഷ്ണ പ്രസാദ് 15 പന്തിൽ 21 റൺസെടുത്തു ആദ്യം പുറത്തായത്. അതേ ഓവറിൽ രോഹൻ പ്രേം റൺസെടുക്കാതെ മടങ്ങിയതോടെ കേരളത്തിന്റെ തകർച്ച ആരംഭിച്ചു നാലാമനായി ഇറങ്ങിയ സച്ചിൻ ബേബി കരുതലോടെ കളിച്ചതോടെ സ്കോർ ബോർഡ് മുന്നോട്ട് നീങ്ങി.പിന്നാലെ അർധസെഞ്ചുറി തികച്ച രോഹൻ 24-ാം ഓവറിൽ പുറത്തായി. 77 പന്തിൽ 56 റൺസെടുത്ത അദ്ദേഹത്തിന്റെ വിക്കറ്റ് പേസർ ശിവം ദുബെയാണ് നേടിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ തുടക്കം മുതലെ തകർത്തടിച്ചു തുടങ്ങി പിന്നാലെ പുറത്തായി. 221ൽ വിഷ്ണു വിനോദ് (29) പുറത്തായി. പിന്നാലെ കേരളത്തിന്റെ വാലറ്റം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ വൻ തകർച്ചയുണ്ടായി. അവസാന 5 വിക്കറ്റുകൾ 23 റൺസ് നേടുന്നതിനിടെ നഷ്ട്ടമായി. ശ്രേയസ് ഗോപാൽ (12), ജലജ് സക്‌സേന (0), എംഡി നിധീഷ് (6*), ബേസിൽ തമ്പി (1), സുരേഷ് വിശ്വേശ്വർ (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാർ സ്‌കോർ ചെയ്തത്. 130 പന്തിൽ 65 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ