കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര്‍. സോഹന്‍ റോയ് ആണ് ടീമുടമ. ടീം ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ഐക്കണ്‍ പ്ലയറായി മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബി എന്നിവരെ പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. 'എടാ മോനെ , കൊല്ലം പൊളിയല്ലേ...' എന്നതാണ് ടീമിന്റെ ടാഗ് ലൈൻ . ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എന്‍. പ്രഭിരാജാണ് ടീമിന്റെ സിഇഒ . അദ്ദേഹമാണ് ടീമിനെ മുന്നിൽ നിന്നും നയിക്കുന്നത്. സപ്പോർട്ടിംഗ് താരങ്ങളെയും പരിചയപ്പെടുത്തി. ഫിസിയോ - ആഷിലി ടോമി, ട്രൈനെർ - കിരൺ , വീഡിയോ അനലിസ്റ്റ് - ആരോൺ, ബോളിങ് കോച്ച് - മോനിഷ്, ബാറ്റിംഗ് കോച്ച് - നിജിലേഷ്. ചടങ്ങില്‍ കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജികുമാര്‍, മുഖ്യ പരിശീലകന്‍ വി എ ജഗദീഷ്,മുൻ കൊല്ലം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പറുമായ ബി. ആർ. ബിജു ,കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ ആർ അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച