പെർത്ത് ടെസ്റ്റ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പാക്കിസ്ഥാനെതിരെ മികച്ച സെഞ്ച്വറി തന്റെ അവസാന ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാനെത്തിരെ നടക്കുന്നത്. ഈ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കും. വാർണർ തന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് നടത്തിയത് 164 റൺസാണ് അദ്ദേഹം നേടിയത് പാകിസ്ഥാൻ ടീമിനെതിരായ അദ്ദേഹത്തിന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ചുറിയും ടെസ്റ്റ് ഫോർമാറ്റിൽ മൊത്തത്തിൽ 26-ാമത്തെയും സെഞ്ചുറിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിന് ഓപ്പണർമാരായ വാർണറും ഉസ്മാൻ ഖവാജയും (41) 126 റൺസ് കൂട്ടിച്ചേർത്തു. കൂട്ടുകെട്ടിൽ വാർണറായിരുന്നു കൂടുതൽ ആക്രമിച്ച് കളിച്ചത് ഖവാജയുടെ വിടവാങ്ങലിന് ശേഷവും മികച്ച ബാറ്റിംഗ് തുടർന്ന അദ്ദേഹം മൂന്നക്കത്തിലെത്തി. ടെസ്റ്റിൽ 8,500 റൺസ് എന്ന നേട്ടവും മത്സരത്തിലെ 13-ാം റണ്ണോടെ വാർണർ തികയ്ക്കുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ താരമായി. റിക്കി പോണ്ടിംഗ് (13,378), അലൻ ബോർഡർ (11,174), സ്റ്റീവ് വോ (10,927), സ്റ്റീവ് സ്മിത്ത് (9,320), മൈക്കൽ ക്ലാർക്ക് (8,643), മാത്യു ഹെയ്ഡൻ (8,625) തുടങ്ങിയ പ്രമുഖർ ഈ എലൈറ്റ് പട്ടികയിൽ ചേർന്നു. ഓസ്‌ട്രേലിയൻ ഓപ്പണർ എന്ന നിലയിൽ ടെസ്റ്റ് റൺസിന്റെ കാര്യത്തിൽ ഹെയ്ഡൻ മാത്രമാണ് വാർണറെക്കാൾ മുന്നിലുള്ളത്. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ 346/5 എന്ന വമ്പൻ സ്കോറിലാണ് മിച്ചൽ മാർഷും അല്ലക്സ്കാരെയുമാണ് ക്രീസിൽ
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച