തിരുവനന്തപുരം: കേരളത്തിൻ്റെ ക്രിക്കറ്റ് ആവേശം വാനോളം ഉയർത്തി ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 വിൻ്റെ ഗ്രാൻഡ് ലോഞ്ച് ഞായറാഴ്ച നിശാഗന്ധിയിൽ നടക്കും. വൈകുന്നേരം 5:30-ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങ്.
മന്ത്രി കെസിഎൽ ഭാഗ്യചിഹ്നങ്ങൾ പ്രകാശനം ചെയ്യും. ഈ ഭാഗ്യചിഹ്നങ്ങൾക്ക് പേര് നിർദ്ദേശിക്കാൻ ആരാധകർക്ക് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പേരുകൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് കെസിഎ അറിയിച്ചു. സീസൺ-2 വിൻ്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകർക്കായുള്ള ഫാൻ ജേഴ്സിയുടെ പ്രകാശനം ക്രിക്കറ്റ് താരങ്ങളായ സൽമാൻ നിസാറും സച്ചിൻ ബേബിയും ചേർന്ന് നിർവഹിക്കും.
രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ സൽമാൻ നിസാറിൻ്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രത്യേക വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിക്കും. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ആറ് ടീമുകളെയും ചടങ്ങിൽ ഔദ്യോഗികമായി പരിചയപ്പെടുത്തും.
ലീഗിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിക്കും. ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ഉടമകളും ചടങ്ങിൽ പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി 8:30 മുതൽ പ്രശസ്ത മ്യൂസിക് ബാൻഡായ 'അഗം' അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറുമെന്ന് കെസിഎ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച
ക്ലബ് ലോകകപ്പ് സെമിയിൽ റയലിന് നാണംകെട്ട തോൽവി; പിഎസ്ജി ഫൈനലിൽ
ചാമ്പ്യൻസ് ലീഗ് ടി20 'വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്' 2026-ൽ തിരിച്ചെത്തുന്നു!