സിക്സർ രാജാവ് ഇനി രോഹിത് ശർമ്മ

ആദ്യ സെമി ഫൈനൽ പോരാട്ടം ആവേശകരമായി നടക്കുമ്പോൾ. പുതിയ റെക്കോഡുകൾ കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കം തന്നെയായിരുന്നു 29 പന്തിൽ നിന്നും 47 റൺസിന്റെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു രോഹിതിന്റെ ബാറ്റിൽ നിന്നും കാണുവാൻ കഴിഞ്ഞതും 4 ഫോറും 4 സിക്സറുകളും അടങ്ങുന്നതാണ് ഹിറ്റ്മാന്റെ പ്രകടനം ഈ തകർപ്പൻ പ്രകടനത്തിലൂടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകളും, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമായിരിക്കുകയാണ് രോഹിത് ഇപ്പോൾ. ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് തകർത്താണ് ഹിറ്റ്മാൻ ക്രിക്കറ്റിലെ സിക്സർ കിംഗ് ആയി മാറിയിരിക്കുന്നത് 1 രോഹിത് ശർമ്മ 50 Sixes (27 Innings) 2 ക്രിസ് ഗെയ്ൽ 49 Sixes (34 Innings ) 3 ഗ്ലെൻ മാക്സ് വെൽ 43 Sixes ( 23 innings ) 4 എ ബി ഡിവില്ലേഴ്‌സ് 37 Sixes (22 Innings ) 5 ഡേവിഡ് വാർണർ 37 Sixes (27 Innings)