പഞ്ചാബ് അണ്ടർ 16 ടീമിൽ അരങ്ങേറ്റം കുറിച്ച ഒരു 13 വയസ്സുക്കാരൻ പയ്യൻ. പ്രഫഷണൽ ക്രിക്കറ്റിൽ അവിടെ തുടങ്ങുകയായിരുന്നു ആ ഇടം കൈയ്യൻ ബാറ്ററുടെ ചരിത്രം, നമ്മുടെ യുവരാജാവിന്റെ ചരിത്രം ! പിന്നീട് അവന്റെ മികച്ച പ്രകടനങ്ങൾ അവനെ പഞ്ചാബ് U19 ടീമിലേക്ക് എത്തിച്ചു . എല്ലാം അയാൾ അതിവേഗം തന്നെ വെട്ടിപിടിച്ചുകൊണ്ടിരുന്നു.ആ കാലഘട്ടത്തിലായിരുന്നു അവന്റെ ആദ്യ തകർപ്പൻ പ്രകടനം. ഒരു പക്ഷെ മഹേന്ദ്ര സിംഗ് ധോണിയുടെ കഥ പറഞ്ഞ " MS Dhoni The Untold Story " എന്ന ചലച്ചിത്രത്തിൽ ഏറ്റവും രോമാഞ്ചം നിറഞ്ഞ ഇൻട്രോ ലഭിച്ചത് യുവരാജിനായിരിന്നു. അന്ന് ധോണി യുവിയെ പറ്റി പറഞ്ഞ ആ കുറച്ച് കാര്യങ്ങൾ മാത്രം മതി ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം ഉണ്ടാവാൻ. അന്ന് ധോണിയുടെ ബിഹാർ ടീം നേടിയ 357 റൺസിന് എതിരായി 358 എന്ന മറുപടി നൽകിയാണ് അയാൾ ക്രീസ് വിട്ടത് ! 2000 ൽ U 19 കിരീടം ഇന്ത്യ ഉയർത്തിയപ്പോൾ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയതും മറ്റാരും ആയിരുന്നില്ല. മികച്ച പ്രകടനങ്ങളിലൂടെ ആ 19 വയസ്സുക്കാരൻ പയ്യൻ ഇന്ത്യൻ ടീമിന്റെ നീല കുപ്പായം അണിയുന്നതും കെനിയയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നതും, പിന്നാലെ ഓസീസിനെത്തിരെ അതും മഗ്രാത്തും, ബ്രെറ്റ് ലീ, ജേസൺ ഗില്ലസ്പി അടങ്ങുന്ന പേസ് നിരയ്ക്കെതിരെ അടിച്ച 80 റൺസും ഒക്കെ ഇന്നും ക്രിക്കറ്റ് ലോകം ആവേശത്തോടെ ആവും നോക്കുന്നത്. 2002 നാറ്റ്വെസ്റ്റ് സീരീസ് കൈഫിനൊപ്പം നേടിയ 121 റൺസ് കൂട്ടുകെട്ടും ആ തകർപ്പൻ ജയവും എങ്ങനെയാണ് ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ കഴിയുന്നത്. 2007 ടി 20 ലോകകപ്പ് ഒരു പക്ഷെ പല ടി20 റെക്കോർഡുകളും അയാളുടെ പേരിൽ അറിയപ്പെട്ട സമയം. ഇന്നും യുവരാജ് എന്ന് കേൾക്കുമ്പോൾ ഓർമ്മയിൽ ആദ്യം വരുന്നത് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം തന്നെയായിരിക്കും. ഇന്ത്യൻ ബാറ്റർമാരെ തുടരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്ന ഫ്ലിൻഡോഫിനെ സാക്ഷിയാക്കി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറ് പന്തും നിലംതൊടാതെ അതിർത്തി കടത്തിയ ആ ഒരൊറ്റ പ്രകടനം മാത്രം മതി എന്നെന്നും യുവിയെ ഓർത്തിരിക്കാൻ. അന്ന് രവി ശാസ്ത്രിയുടെ വാക്കുകൾ ഇന്നും ആവേശത്തോടെ മാത്രമേ കേട്ടിരിക്കാൻ കഴിയൂ..."Yes, six sixes in an over, into the crowd, #YuvrajSingh finishes things off in style," ആ ടൂർണമെന്റിന്റെ സെമിയിൽ ഓസീസിനെതിരെ 30 പന്തിൽ 70 അടിച്ച് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതുൾപ്പടെ യുവി തൊട്ടതെല്ലാം ചരിത്രം. 2011 ലോകകപ്പും യൂവിയും അയാളുടെ വിശ്വരൂപം ക്രിക്കറ്റ് ലോകം ശരിക്കും തിരിച്ചറിഞ്ഞ ലോകകപ്പ്. ഒരു സെഞ്ച്വറിയും 4 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 362 റൺസും 15 വിക്കറ്റും. അതും ഒരു ലോകകപ്പിൽ 300 ന് മുകളിൽ റൺസും 15 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ആദ്യ ഓൾ റൗണ്ടർ. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നപ്പോഴും അയാൾ അന്ന് പറഞ്ഞത് സച്ചിന് വേണ്ടി ലോകകപ്പ് നേടിയിട്ടെ ഞാൻ പിന്മാറു എന്നായിരുന്നു. ഒടുവിൽ ആ പോരാളിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ രോഗവും എതിരാളികളും ഒരുപോലെ കീഴടങ്ങി. ടൂർണമെന്റിലെ മികച്ച താരമായിത്തന്നെ അയാൾ ലോകകപ്പ് ഉയർത്തി. താൻ ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചു. അയാൾ പോരാളിയായിരുന്നു ക്രിക്കറ്റിനെയും, ക്യാൻസറിനെയും ജയിച്ച് വന്ന പോരാളി...ഞങ്ങളുടെ യുവരാജാവ്... പിറന്നാൾ ആശംസകൾ യൂവി 💙🥹
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച