അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് വിട പറയാൻ ഒരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ! പിടിഐയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ടി 20 ലോകകപ്പിലെ സെമി പരാജയത്തിന് ശേഷം രോഹിത് ടി20യിൽ ഇന്ത്യക്കായി കളിച്ചിട്ടില്ല നിലവിൽ ടി20യിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചിരുന്നത്. ദേശീയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്ക് വേണ്ടി ഇനി അയാൾ ടി20 കളിക്കാൻ സാധ്യത ഇല്ല എന്ന തരത്തിലാണ് ഇക്കാര്യങ്ങൾ ബിസിസിഐ സെലക്റ്റർമാർക്ക് മുമ്പിൽ ലോകകപ്പിന് മുമ്പ് തന്നെ സംസാരിച്ചിരുന്നു എന്നാണ് വരുന്ന റിപ്പോർട്ടുകൾ നിലവിൽ നീലപ്പടയ്ക്ക് വേണ്ടി 148 ടി 20 മത്സരം കളിച്ച ഹിറ്റ്മാൻ 3853 റൺസ് നേടിയിട്ടുണ്ട് കൂടാതെ 4 സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. ബിസിസിഐ വൃത്തങ്ങളിൽ നിന്നും വരുന്ന വാർത്തകൾ അനുസരിച്ച് രോഹിത് ഈ തീരുമാനം വേഗത്തിൽ എടുത്തത് അല്ല എന്നും. കഴിഞ്ഞ ടി 20 ലോകകപ്പിന് ശേഷം അദ്ദേഹം ഏകദിന ലോകകപ്പിൽ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ രോഹിത് തന്നെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുമായി സംസാരിച്ചിരുന്നു എന്നും ബിസിസിഐ വൃത്തകൾ വ്യക്തമാക്കി
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!