ഇഷാൻ കിഷൻ എപ്പോൾ തിരിച്ചുവരും മറുപടിയുമായി ദ്രാവിഡ് !

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകിയിരിക്കുകയാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ കുറേ പരമ്പരകളായി താരത്തെ ടീം ഇന്ത്യ പരിഗണിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരന്നിരുന്നു. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഇഷാന് ടീമിൽ സ്ഥാനം പിടിക്കാൻ സാധിച്ചില്ല. നേരത്തെ അഫ്ഗാനുമായുള്ള പരമ്പരയിൽ നിന്നും ഇഷാൻ ഇടവേള ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് അറിയിച്ചതനുസരിച്ച് ഇഷാൻ കിഷനെ ടീമിൽ എടുക്കാത്തതിൽ മറ്റുകാരണങ്ങളൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇഷാൻ ഇനി തിരിച്ച് ടീമിൽ വരണമെങ്കിൽ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്തണമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. നിലവിൽ ഇഷാൻ കിഷനെപ്പറ്റിയുള്ള വിവരങ്ങളൊന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് ഇല്ലന്നും താരം ഇതുവരെ ബന്ധപ്പെട്ടിട്ടില്ലന്നും ജെ സി എ സെക്രട്ടറി പറയുന്നു.