ടോസ് ലഭിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും - ശ്രീശാന്ത്

ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ വിജയം അനായാസമാവും എന്ന് ഇന്ത്യൻ മുൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്ത്. " ഷമിയും സിറാജും ബുംറയും മികച്ച രീതിയിൽ പന്തെറിയുകയാണെങ്കിൽ നമ്മുടെ വിജയം ഏകപക്ഷീയമായ ഒരു മത്സരമാവും എന്ന് തോന്നുന്നു എന്നും ശ്രീശാന്ത് കൂട്ടി ചേർത്തു ഒരു പക്ഷെ ന്യൂസിലാൻഡിന് ടോസ് ലഭിച്ചാലും, ഇന്ത്യ അവരെ 300 റൺസുകൾക്ക് മുമ്പ് പുറത്താക്കുകയും വേണം. ടോസ് ലഭിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും എന്നാണ് പ്രതീക്ഷ. ഫ്ലാറ്റ് ട്രാക്കാണെങ്കിൽ നമ്മൾ എന്തായാല്ലും ബാറ്റ് ചെയ്യണം. ടോസ് നേടി നമ്മൾ ആദ്യം ബാറ്റ് ചെയ്ത് സ്കോർ ബോർഡിൽ വന്മൻ സ്കോർ ന്യൂസിലാൻഡിന് മുന്നിൽ വെയ്ക്കണം എന്നും ശ്രീശാന്ത് പറഞ്ഞു