ലോകകപ്പ് പരാജയം പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബർ അസം

2023ലെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം രാജിവച്ചു, ഒമ്പത് മത്സരങ്ങളിൽ നാല് വിജയങ്ങൾ മാത്രം നേടിയ പാകിസ്ഥാന് സെമിഫൈനലിലേക്ക് യോഗ്യത നേടാനായില്ല നിരവധി വിമർശനങ്ങൾ ബാബറിന് നേരെ ഉയർന്നിരുന്നു പിന്നാലെയാണ് ഈ തീരുമാനം എന്നാണ് വരുന്ന റിപ്പോർട്ടുകൾ . സമൂഹിക മാധ്യമങ്ങളുടെ ബാബർ രാജി വിവരം പുറത്ത് വിട്ടത്. "2019-ൽ പാക്കിസ്ഥാനെ നയിക്കാൻ പിസിബിയിൽ നിന്ന് ആഹ്വാനം ലഭിച്ച നിമിഷം ഞാൻ വ്യക്തമായി ഓർക്കുന്നു. കഴിഞ്ഞ നാല് വർഷമായി കളിക്കളത്തിലും പുറത്തും നിരവധി ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്" തന്റെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബാബർ പ്രസ്താവനയിൽ പറഞ്ഞു. വൈറ്റ് ബോൾ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തെത്തിയത് കളിക്കാർ, പരിശീലകർ, മാനേജ്‌മെന്റ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു, പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് പിന്തുണച്ചതിന് നന്ദിയും അറിയിച്ചു. എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഇതാണ് ശരിയായ സമയം എന്ന് എനിക്ക് തോന്നുന്നു. മൂന്ന് ഫോർമാറ്റുകളിലും ഒരു കളിക്കാരനായി ഞാൻ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് തുടരും. എന്നും ബാബർ കൂട്ടി ചേർത്തു. പുതിയ ക്യാപ്റ്റനും ടീമും എന്റെ അനുഭവപരിചയവും പൂർണ പിന്തുണയും ഉണ്ടാവും എന്നും 2019 ൽ ക്യാപ്റ്റൻ എന്ന സുപ്രധാന ഉത്തരവാദിത്തം ഏൽപ്പിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആത്മാർത്ഥമായ നന്ദിയും പറഞ്ഞാണ് ബാബർ അവസാനിപ്പിച്ചത്. പുതിയ ക്യാപ്റ്റനെ വേഗം തന്നെ പ്രഖ്യാ പ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്