തകർച്ചയിലും റെക്കോർഡ് സ്വന്തമാക്കി ശ്രീലങ്ക !

ന്യൂസിലാൻഡിംനെതിരെ ശ്രീലങ്ക തകർന്നെങ്കിലും പുതിയ റെക്കോർഡ് നേടിയിരിക്കുകയാണ് മഹേഷ് തീക്ഷണയും ദിൽഷൻ മധുശങ്കയും. ഏകദിന ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കായി ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് രേഖപ്പെടുത്തിയത് 1983ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ 33 റൺസ് കൂട്ടിച്ചേർത്ത രുമേഷ് രത്നായകെയുടെയും വിനോദൻ ജോണിന്റെയും മുൻ റെക്കോർഡാണ് ഇരുവരും മറികടന്നത്, 87 പന്തിൽ 43 റൺസ് കൂട്ടുകെട്ട് ലങ്കയുടെ സ്കോർ 171 ൽ എത്തിച്ചു.