വാണ്ടറേഴ്സ് ഏകദിനം ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വൻ തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയ കാഴ്ച്ചയായിരുന്നു. ഭക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് പേർ റൺസെടുക്കാതെ പുറത്തായത്. ബാറ്റിംഗ് അനുകൂലമായ വാണ്ടറേഴ്സ് പിച്ചിൽ ഇന്ത്യ പേസർമാരുടെ താണ്ടവമാണ് കണ്ടത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ റീസാ ഹെൻഡ്രിക്സിനെയും റാസി വാൻഡർ ദസനെയും മടക്കി അർഷ്ദീപ് തുടങ്ങി പിന്നീട് ക്യാപ്റ്റന്റെ ചെറിയ രക്ഷാപ്രവർത്തനം അത് 42 റൺസിൽ അവസാനിച്ചു പിന്നീട് ദക്ഷിണാഫ്രിക്ക വൻ തകർച്ചയിലേക്ക് പോയി 52ന് 5 വിക്കറ്റ് എന്ന അവസ്ഥായിലേക്ക് ദക്ഷിണാഫ്രിക്ക വീണു ഇന്ത്യയ്ക്കായി അർഷ്ദീപ് 5 വിക്കറ്റും ആവേശ് ഖാൻ 4 വിക്കറ്റും നേടിയാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത് ദക്ഷിണാഫ്രിക്ക 116 റൺസിന് എല്ലാവരും കൂടാരം കയറി ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ. ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച