2024 ലെ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ അൺക്യാപ്പ്ഡ് കളിക്കാരനായി 20 കാരനായ സമീർ റിസ്‌വി മാറി, എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് 8.40 കോടി രൂപയ്ക്ക് സ്വന്തമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയിൽ തുടങ്ങിയ ഉടൻ തന്നെ സിഎസ്‌കെയെ അവനുവേണ്ടി ലേലം ആരംഭിച്ചു. ഗുജറാത്ത് ടൈറ്റൻസും ലേലത്തിൽ ചേർന്നു, ഗുജറാത്ത് ലേലത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഇത് 7.60 കോടി രൂപയായി ഉയർന്നു. എന്നാൽ പിന്നാലെ ഡൽഹി 7.80 കോടി രൂപയ്ക്ക് ലേറ്റ് എൻട്രി നടത്തിയെങ്കിലും ചെന്നൈ താരത്തെ സ്വന്തമാക്കും എന്ന നിശ്ചയത്തിൽ തന്നെയായിരുന്നു ഒടുവിൽ 8.40 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. ഉത്തർപ്രദേശിലെ യുവ താരം തന്റെ ബാറ്റിംഗ് മികവ് കാരണം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു. യുപി ടി20 ലീഗിൽ, കാൺപൂർ സൂപ്പർസ്റ്റാറിനു വേണ്ടി ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 455 റൺസ് അദ്ദേഹം നേടിയിരുന്നു, ഇതിൽ രണ്ട് അവിശ്വസനീയമായ സെഞ്ചുറികളും ഉൾപ്പെടുന്നു ആ ടൂർണ്ണമെന്റിൽ കൂടുതൽ സിക്‌സറുകളും താരത്തിന്റെ പേരിൽ ഉൾപ്പെടുന്നു ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, റിസ്‌വി ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 277 റൺസ് നേടിയിരുന്നു, 139.89 സ്‌ട്രൈക്ക് റേറ്റിൽ 69.25 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. അണ്ടർ 23 ലിസ്റ്റ് എ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി അദ്ദേഹം തുടർന്നു,
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച