കേരള ക്രിക്കറ്റിന് അഭിമാന മുഹൂർത്തം ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ മിന്നു നയിക്കുന്നത്. ഈ മാസം 29 നാണ് ആദ്യ മത്സരം. രാജ്യന്തര മത്സരങ്ങളിൽ ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരം കൂടിയായി മിന്നു. കഴിഞ്ഞ ബംഗ്ലാദേശിനെത്തിരെ നടന്ന ടി 20 പരമ്പരയിലായിരുന്നു മിന്നുവിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. ആ പരമ്പരയിൽ 5 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്യ്തിരുന്നു. പിന്നാലെ നടന്ന ഏഷ്യൻ ഗെയിംസിനും മിന്നു മണി ഇന്ത്യൻ വനിതാ ടീമിന്റെ ഭാഗമായിരുന്നു ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)