ദക്ഷിണാഫ്രിക്കയെ തകർത്തത് ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിന്റെ വിജയ തുടക്കം. വാൺഡറേഴ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യ്ത ദക്ഷിണാഫ്രിക്കയ്ക്ക് 27.3 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായിരുന്നു. 5 വിക്കറ്റ് നേടി അർഷ് ദീപും 4 വിക്കറ്റ് നേടിയ അവേഷ് ഖാനും ചേർത്ത് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തെറിഞ്ഞു. മറുപടി ബാറ്റിംഗി നിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ വിജയലക്ഷ്യം മറി കടന്നു. അരങ്ങേറ്റം കുറിച്ച സായി സുദർശന് ഗംഭീര തുടക്കം തന്നെയാണ് ലഭിച്ചത് അദ്ദേഹം അർദ്ധ സെഞ്ച്വറി നേടി. മികച്ച പിന്തുണയുമായി ശ്രേയസ് അയ്യറും അർദ്ധസെഞ്ച്വറി നേടിയിരുന്നു. ഇന്ത്യക്ക് തുടക്കത്തിൽ തന്നെ റുതു രാജിനെ നഷ്ട്ടപ്പെട്ടിരുന്നു അഞ്ച് റൺസിൽ അദ്ദേഹം പുറത്തായത്. പിന്നീട് ഒത്ത്ചേർന്ന സായി ശ്രേയസ് കൂട്ട്കെട്ട് ഇന്ത്യൻ സ്കോർ ഉയർത്തി ഇരുവരും ചേർന്ന് 88 റൺസിന്റെ പാർട്ട്നർഷിപ്പ് നേടിയത് . ഒടുവിൽ ഇന്ത്യ 8 വിക്കറ്റിന്റെ തകർപ്പൻ ജയവും ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ. ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച