ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസൺ മാർച്ച് 22 മുതൽ മെയ് അവസാനം വരെ ആയിരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. അടുത്ത വേനൽക്കാലത്ത് രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൃത്യമായ തീയതികൾ ആയിട്ടില്ല. ചൊവ്വാഴ്ച (ഡിസംബർ 19) ദുബായിൽ നടക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി പല ക്രിക്കറ്റ് ബോർഡുകളും തങ്ങളുടെ താരങ്ങളുടെ ലഭ്യതയെ കുറിച്ച് വ്യക്തത വരുത്തി. ഓസ്‌ട്രേലിയൻ, ദക്ഷിണാഫ്രിക്കൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് ബോർഡുകൾ തങ്ങളുടെ കളിക്കാരെ പൂർണ്ണമായും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് താരങ്ങളുടെ ലഭ്യത പരിമിതമായിരിക്കും. മെയ് ആദ്യവാരം മുതൽ മാത്രം ലീഗിൽ പങ്കെടുക്കുന്ന ജോഷ് ഹേസിൽവുഡ് ഒഴികെ ഒട്ടുമിക്ക ഓസ്‌ട്രേലിയൻ താരങ്ങളും ഐപിഎല്ലിന് ലഭ്യമാകും. ഹേസിൽവുഡും ഷെഫീൽഡ് ഷീൽഡിന്റെ ഫൈനലിൽ കളിക്കുന്നവരും ഒഴികെയുള്ള തങ്ങളുടെ കളിക്കാർ പൂർണ്ണമായും ലഭ്യമാകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ബിസിസിഐയെ അറിയിച്ചു. പരുക്ക് പറ്റിയില്ലെങ്കിൽ എല്ലാ കളിക്കാരും ടീമിലുണ്ടാകുമെന്ന് സിഎ ബിസിസിഐക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഷെഫീൽഡ് ഷീൽഡ് ഫൈനൽ സംബന്ധിച്ച്, മാർച്ച് 21 മുതൽ 25 വരെ നടക്കുന്ന ആഭ്യന്തര ഇവന്റിനേക്കാൾ കളിക്കാർക്ക് ഐപിഎൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) തങ്ങളുടെ കളിക്കാർക്ക് അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലെങ്കിൽ ലീഗിൽ പങ്കെടുക്കാമെന്ന് അറിയിച്ചു. ഇംഗ്ലീഷ് കളിക്കാരുടെ ലഭ്യത T20 വേൾഡ് കപ്പ് ചുറ്റിപ്പറ്റിയുള്ള ECB-യുടെ സമ്മർ ഇന്റർനാഷണൽ പ്രോഗ്രാമിന് അടിസ്ഥാനത്തിലാവും , അത് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ജൂൺ 4 മുതൽ 30 വരെ കരീബിയൻ ദ്വീപുകളിലും യുഎസിലുമാണ് T20 WC.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച