ഐപിഎൽ 2024ൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇംപാക്ട് പ്ലെയറായി ഋഷഭ് പന്ത് കളിക്കും എന്ന് റിപ്പോർട്ട്‌ !

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അടുത്ത സീസണിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് ഇംപാക്ട് പ്ലെയറായി ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്നിന് ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് പന്ത് ഗുരുതരമായ പരിക്കുകളിൽ നിന്നും തുടർന്നുള്ള ശസ്ത്രക്രിയകളിൽ നിന്നും സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് എതിർ പാതയിൽ ഇറങ്ങിയ ശേഷം തീപിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരെ ദുഃഖത്തിലാക്കിയിരുന്നു മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നത് പിന്നീട് പരിക്കുകളോട് പൊരുതി, അവിടെ കാൽമുട്ടുകളിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായി. എന്നാൽ ശക്തമായി അതിനോട് പെരുത്തി പതിയെ അദ്ദേഹം തിരിച്ചു വരുന്ന കാഴ്ച്ചയായിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അടക്കം തിരിച്ചെത്തി താരം പരിശീലനം തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ