ഇന്ത്യക്ക് ജയിക്കാൻ 9 വിക്കറ്റ് കൂടി ! ഇംഗ്ലണ്ട് തകരുമോ ?

ഇന്ത്യ ഇംഗ്ലണ്ട് വിശാഖപട്ടണം ടെസ്റ്റ് മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 67 ന് 1 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് ഇനി 332 റൺസ് ആണ് ജയിക്കാനായി വേണ്ടത്. തുടക്കം മുതലെ ആക്രമണ ശൈലിയിലേക്ക് ഇംഗ്ലീഷ് ബാറ്റർമാർ നീങ്ങിയിരുന്നു എന്നാൽ 27 പന്തിൽ 28 റൺസ് നേടിയ ഡക്കറ്റിന്റെ വിക്കറ്റിന് പിന്നാലെ ഇംഗ്ലീഷ് പ്രതിരോധത്തിലേക്ക് നീങ്ങി. ആർ അശ്വിനാണ് വിക്കറ്റ് നേടിയത്. 29 റൺസുമായി സാക് ക്രോലെയും 9 റൺസുമായി രേഹാൻ അഹമ്മദുമാണ് നിലവിൽ ക്രീസിൽ. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 255 ന് പുറത്തായിരുന്നു . രണ്ടാം ഇന്നിംഗ്സിൽ 398ന്റെ മികച്ച ലീഡ് നേടുവാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയെ രണ്ടാം ഇന്നിംഗ്സിൽ ശക്തമായ നിലയിൽ എത്തിച്ചത് . 147 പന്തിൽ നിന്നും 104 റൺസാണ് അദ്ദേഹം നേടിയത്. 11 ഫോറിന്റെയും 2 സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു ഒരു തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത് ഗില്ലിന്റെയും അക്സർ പട്ടേലിന്റെയും പ്രകടനമായിരുന്നു. അക്സർ 84 പന്തിൽ നിന്നും 45 റൺസ് നേടി. ഇംഗ്ലണ്ടിനായി ടോം ഹാർട്ലിയും രേഹാൻ അഹമ്മദ് എന്നിവർ വിക്കറ്റുകൾ നേടിയത്