തിരുവനന്തപുരം: ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) രണ്ടാം സീസണിന്റെ താരലേലത്തിന് കളമൊരുങ്ങുന്നു. ഈ മാസം അഞ്ചിന് ലേലം നടക്കാനിരിക്കെ, ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. പരമാവധി നാല് താരങ്ങളെ നിലനിർത്താൻ അനുവാദമുള്ളിടത്ത്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ടീമുകൾ നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ, ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. എന്നാൽ, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾ ഒരു താരത്തെയും നിലനിർത്താതെ ലേലത്തിൽ പുതുമുഖങ്ങളെ തേടാൻ തീരുമാനിച്ചു.
ഏരീസ് കൊല്ലം സെയ്ലേഴ്സ് കരുത്ത് നിലനിർത്തി
കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് തങ്ങളുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച നാല് താരങ്ങളെയും നിലനിർത്തി ടീമിന്റെ നട്ടെല്ല് ശക്തമാക്കി.
* സച്ചിൻ ബേബി (എ കാറ്റഗറി): കഴിഞ്ഞ സീസണിലെ ടോപ് സ്കോററും (528 റൺസ്, 2 സെഞ്ച്വറി) ടീമിന്റെ പ്രധാന റൺ മെഷീനുമായ സച്ചിൻ ബേബിയെ 7.5 ലക്ഷം രൂപയ്ക്കാണ് ടീം നിലനിർത്തിയത്.
Only 4 days left until the KCL Season 2 Player Auction!
— KCA (@KCAcricket) July 1, 2025
📅 Mark the date - July 5 pic.twitter.com/EDjuvL2SOO
* എൻഎം ഷറഫുദ്ദീൻ (എ കാറ്റഗറി): ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ഷറഫുദ്ദീൻ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായിരുന്നു. 5 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹത്തെ നിലനിർത്തിയത്.
* അഭിഷേക് ജെ നായർ (ബി കാറ്റഗറി): കഴിഞ്ഞ സീസണിൽ 328 റൺസ് നേടിയ അഭിഷേക് ജെ നായർക്ക് 1.5 ലക്ഷം രൂപ ലഭിക്കും.
* ബിജു നാരായണൻ (സി കാറ്റഗറി): 17 വിക്കറ്റുകൾ നേടി ടീമിന്റെ വിജയത്തിൽ പങ്കാളിയായ ബിജു നാരായണനെയും 1.5 ലക്ഷം രൂപ നൽകി ടീം നിലനിർത്തി.
ഈ താരങ്ങളുടെ സാന്നിദ്ധ്യം വരും സീസണിലും ഏരീസ് കൊല്ലം സെയ്ലേഴ്സിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തിൽ മറ്റ് ടീമുകൾ ആരെയെല്ലാം സ്വന്തമാക്കുമെന്നും പുതിയ സീസണിൽ ആരൊക്കെ തിളങ്ങുമെന്നും കണ്ടറിയാം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച