2024 ടി20 ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച് നേപ്പാളും ഒമാനും

2024 ടി20 ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച് നേപ്പാളും ഒമാനും ഏഷ്യാൻ റീജിയൻ യോഗ്യതാ മത്സരങ്ങളിലെ സെമിഫൈനൽ മത്സരങ്ങൾ വിജയിച്ചതിന് പിന്നാലെയാണ് ഇരു ടീമുകൾക്കും യോഗ്യത കിട്ടിയത് ഒമാൻ 10 വിക്കറ്റിന് ബഹ്റൈനെയും നേപ്പാൾ 8 വിക്കറ്റിന് യുഎ.ഇയെയും പരാജയപ്പെടുത്തിയത്. ഒമാൻ വിജയത്തിൽ നിർണായകമായത് അക്വിബ് ഇല്യാസിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമായിരുന്നു 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി നിർണായക പങ്കുവഹിച്ചു നേപ്പാൾ മത്സരത്തിൽ സ്പിന്നർമാരായ കുശാൽ മല്ലയുടെയും സന്ദീപ് ലാമിച്ച നെ യുടെയും മികവിലാണ് യു എ ഇയെ 9 വിക്കറ്റിന് 134 എന്ന സ്കോറിൽ പിടിച്ചു നിർത്തിയത്. മറുപടി ബാറ്റിംഗിൽ അസിഫ് ഷെയ്ഖിന്റെ തകർപ്പൻ പ്രകടനം നേപ്പാൾ വിജയം അനായാസമാക്കിയത്. വെസ്റ്റ് ഇൻഡീസ് ദ്വീപുകളിലും അമേരിക്കയിലുമായാണ് 2024 ടി 20 ലോകകപ്പ് നടക്കുന്നത് നിലവിൽ 18 ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ഈ മാസാവസാനം നടക്കുന്ന ആഫ്രിക്കൻ യോഗ്യതാ മത്സര വിജയികൾക്ക് കൂടി യോഗ്യത കിട്ടും