ഇന്ത്യൻ ക്രിക്കറ്റ് യുവതാരം ശുഭ്മാൻ ഗിൽ, ബാബർ അസമിനെ മറികടന്ന് ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബാറ്ററായി. ശില്ലിന്റെ കരിയറിലെ ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ഐസിസി പുരുഷന്മാരുടെ ബാറ്റിംഗ് റാങ്കിംഗിൽ ഗില്ലിന്റെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത് . ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരുടെ പാത പിന്തുടർന്ന് ഈ അഭിമാനകരമായ റാങ്കിംഗ് നേടുന്ന നാലാമത്തെ ഇന്ത്യൻ കളിക്കാരനായി അദ്ദേഹം. ഏകദിന ബാറ്റിംഗ് റാങ്കിംഗിന്റെ നെറുകയിലേക്കുള്ള ഗില്ലിന്റെ ശ്രദ്ധേയമായ യാത്രയ്ക്ക് കാരണം ടൂർണമെന്റിലെ സ്ഥിരതയാർന്ന റൺ സ്കോറിംഗാണ്. ശ്രീലങ്കയ്‌ക്കെതിരെ 92 റൺസ് നേടിയ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 റൺസ് സംഭാവന ചെയ്തു, മത്സരത്തിലെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് മൊത്തം 219 റൺസ് നേടി. എന്നാൽ പാകിസ്ഥാൻ ക്യാപ്റ്റനും മുൻ ഒന്നാം നമ്പർ ബാറ്ററുമായ ബാബർ അസമിന് ബാറ്റിംഗിലെ സ്ഥിരതയില്ലായിമ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ലോകകപ്പ് പ്രകടനം, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 282 റൺസാണ് നേടിയത് . ഗില്ലിനെക്കാൾ ആറ് റേറ്റിംഗ് പോയിന്റുകൾ താഴെയാണ് നിലവിൽ ബാബറിനുള്ളത് തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോഹ്‌ലിയും ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ നിലമെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയർന്നു, ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ആറാം സ്ഥാനത്തേക്ക് ഉയർന്നു.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!