ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോകളിൽ ഒരാളായ പേസർ മുഹമ്മദ് ഷമിയെ ഈ വർഷത്തെ അർജുന അവാർഡിന് സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) കായിക മന്ത്രാലയത്തോട് അഭ്യർത്ഥന ചെയ്തതായി റിപ്പോർട്ടുകൾ 33-കാരൻ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് നടത്തിയത്, ലോകകപ്പ് ഇന്ത്യ ഓസ്ട്രേലിയ ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ രണ്ടാമത്തെ സ്ഥാനത്തെത്തി. ആ ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതിയുടെ പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ ബിസിസിഐ കായിക മന്ത്രാലയത്തോട് പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു. ഏഴ് ഇന്നിംഗ്സിൽ നിന്ന് 24 വിക്കറ്റ് നേടിയ ഷമിയാണ് ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ. ആദ്യ നാല് മത്സരങ്ങളിൽ നിന്ന് പുറത്തായ ശേഷം, അവസരം ലഭിച്ചപ്പോൾ ഷമി മികച്ച പ്രകടനമാണ് തുടർന്നുള്ള മത്സരങ്ങളിൽ കാഴ്ച്ച വെച്ചത് , വെറും 5.26 ശരാശരിയിൽ 24 വിക്കറ്റുകൾ നേടിയാണ് വിക്കറ്റ് വേട്ട അവസാനിപ്പിച്ചത് .
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച