ലോക ചാമ്പ്യന്മാരായ അർജന്റീന സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. കായിക മന്ത്രിയുടെ വിജയകരമായ യോഗത്തിന് ശേഷമായിരുന്നു തീരുമാനം എന്നാണ് വരുന്ന റിപ്പോർട്ട് . അബ്ദുറഹിമാനും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ നടന്ന ചർച്ചയിൽ അനുകൂലമാണെന്നു റിപ്പോർട്ട് . ടീം കേരളത്തിലെത്തും, വേദി പിന്നീട് തീരുമാനിക്കും. ഏതായാലും കേരള ഫുട്ബോൾ പ്രേമികൾ, കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് യാഥാർത്ഥ്യമാകുകയാണ്. എന്തായാലും ഒരുക്കങ്ങൾ ഉടൻ തുടങ്ങും എന്നും വാർത്തകൾ ഉണ്ട് കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജൻ്റീന ടീം നേരത്തെ സ്വീകരിച്ചിരുന്നു. ലയണൽ മെസ്സിയും സംഘവും കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്നാണ് സൂചന. എന്നിരുന്നാലും, ഭീമമായ ചെലവുകൾ വഹിക്കാൻ കഴിയാത്തതിനാൽ ഈ പദ്ധതികൾ നേരത്തെ നിർത്തിവച്ചു. എന്തായാലും ലോകകപ്പും കോപ്പ അമേരിക്കയും നേടിയ ഉടൻ തന്നെ അർജൻ്റീനയുടെ സാന്നിധ്യം കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വൻ ആവേശം തന്നെ ആവും
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച