വിൻഡീസ് പര്യടനം: ഇംഗ്ലണ്ട് ക്രിക്കറ്റ് ടിം താമസിച്ച ഹോട്ടലിന് മുന്നിൽ വെടിവയ്‌പ്പ്

വിൻഡീസ് പര്യടനത്തിനിടെ ഇംഗ്ലണ്ട് ടീമിന് സുരക്ഷ ഭീഷണ.ട്രിനിഡാഡിൽ ഇന്നലെ രാത്രിയിൽ ടീം തമസിച്ചിരുന്ന ഹോട്ടലിന് സമീപം ഒരാൾ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ട് കളിക്കാർക്ക് അവർ താമസിക്കുന്ന പോർട്ട് ഓഫ് സ്പെയിൻ ഹോട്ടലിൽ സുരക്ഷ ശക്തമായി. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ സെക്യൂരിറ്റി സ്റ്റാഫ് കളിക്കാരോട് അവരുടെ ഷെഡ്യൂൾ ചെയ്ത രണ്ട് മത്സരങ്ങൾ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോൾഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷൻ എന്നിവയൊഴികെ ഹയാത്ത് റീജൻസി വിടരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹോട്ടൽ സ്ഥിതി ചെയ്യുന്ന റൈറ്റ്സൺ റോഡിൽ തിങ്കളാഴ്ച പുലർച്ചെ 1.20 ഓടെ 47 കാരനായ ഒരാൾ കൊല്ലപ്പെട്ടത് എന്ന് ഗാർഡ്യൻ റിപ്പോർട്ട് ചെയ്‌തിരുന്നു . ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ സമീപ വർഷങ്ങളിൽ തോക്ക് കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തിലെ ആറാമത്തെ ഉയർന്ന കുറ്റകൃത്യ നിരക്കും ആളോഹരി തോക്ക് മരണങ്ങളിൽ 11-ാം സ്ഥാനവുമാണ്