ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി 50 ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി. ബ്ലാക്ക് ക്യാപ്‌സിനെതിരായ തന്റെ സെഞ്ചുറിക്ക് മുന്നോടിയായി, 49 സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറിനൊപ്പം കോഹ്‌ലി ഒന്നാമത് ഉണ്ടായിരുന്നു ഇന്നത്തെ നേട്ടത്തോടെ സച്ചിനും മുകളിൽ കോലി എത്തിയിരിക്കുകയാണ്. ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ റെക്കോർഡും കോഹ്‌ലി ഇന്ന് തകർത്തു. ഈ ലോകകപ്പിലെ കോഹ്‌ലിയുടെ എട്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്, ടൂർണമെന്റിന്റെ ഒരു എഡിഷനിൽ ഇതുവരെ ഏറ്റവുമധികം ഫിഫ്റ്റി നേടിയത്. മുമ്പ് സച്ചിനും (2003) ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനും (2019) സംയുക്തമായി കൈവശം വച്ചിരുന്ന ഏഴ് ഫിഫ്റ്റികൾ എന്ന റെക്കോർഡ് അദ്ദേഹം മറികടന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് മറികടന്നു
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!