ചരിത്ര നേടം സ്വന്തമാക്കി സഞ്ജു സാംസൺ ; കന്നി സെഞ്ച്വറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസൺ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 44-ാം ഓവറിൽ 110 പന്തിൽ നിന്നാണ് സാംസൺ മൂന്നക്കം കടന്നത്. കഴിഞ്ഞ വർഷം ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 86 റൺസായിരുന്നു ഈ ഫോർമാറ്റിലെ ഏറ്റവും മികച്ച പ്രകടനം. 114 പന്തിൽ 108 റൺസെടുത്ത് ലിസാദ് വില്യംസിന്റെ ബൗളിംഗിൽ സഞ്ജു പുറത്തായി. 2021ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം 16 മത്സരങ്ങൾ മാത്രമാണ് സാംസൺ ഈ ഫോർമാറ്റിൽ കളിച്ചിട്ടുള്ളത്. 14 ഇന്നിംഗ്‌സിൽ കളിച്ച അദ്ദേഹം 4 അർദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട് , വ്യാഴാഴ്ച, മൂന്നാം തവണയാണ് സാംസൺ ഫസ്റ്റ് ഡൗണായി ബാറ്റ് ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത അഞ്ചാം ഓവറിൽ അരങ്ങേറ്റക്കാരൻ രജത് പതിദാറിനെ ഇന്ത്യക്ക് നഷ്ടമായി. എട്ടാം ഓവറിൽ സായ് സുദർശനും കൂടാരം കയറി. കെ എൽ രാഹുലിനൊപ്പം 52 റൺസിന്റെ പാർട്ട്ണർഷിപ്പ് നേടി ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയിരുന്നു പിന്നാലെ തിലക് വർമ്മയെയും കൂട്ടി അടുത്ത രക്ഷാപ്രവർത്തനം തുടർന്നു അർദ്ധ സെഞ്ച്വറി നേടി തിലക്ക് വർമ്മയും പോയി. റിങ്കു സിംഗിനെയും കൂട്ടി സഞ്ജു റൺസ് ഉയർത്തി. ഒടുവിൽ ചരിത്ര സെഞ്ച്വറിയും. ഇന്ത്യ 50 ഓവറിൽ 296/8 മത്സരം അവസാനിപ്പിച്ചു