ഏകദിന ലോകകപ്പിൽ ഇന്ന് അട്ടിമറി വീരൻമാരുടെ പോരാട്ടം. പല വമ്പൻ ടീമുകളുടെയും സെമി ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച അഫ് ഗാനും നെതർലൻഡ്‌സും ഇന്ന് നേർക്ക് നേർ പോരാടുന്നത് ഇരുവരുടെയും മികച്ച പ്രകടനം നടന്ന ലോകകപ്പ് കൂടിയാണ് ഈ ലോകകപ്പ്. 6 മത്സരത്തിൽ 3 ജയമുള്ള അഫ്ഗാനിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ച് സെമി സാധ്യത നിലനിർത്താനാണ് അഫ്ഗാൻ ശ്രമം സ്പിൻ ബോളർമാരുടെയും ടോപ് ഓർഡർ ബാറ്റർമാരുടെയും പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. ടൂർണമെന്റിൽ ഇതുവരെ 226 റൺസ് നേടിയ ക്യാപ്റ്റൻ ഷഹ് ഷ്മത്തുല്ല ഷാഹിദിയും, 224 റൺസ് നേടി ഗുർബാസും 212 വീതം നേടി റഹ്മത്ത് ഷായും അസ്മത്തുല്ല ഷാദ്രാനും എല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. നെതർലൻഡ്സ് ആവട്ടെ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും വീഴ്ത്തിയാണ് എത്തുന്നതും. അതും ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഏക പരാജയം നെതർലൻഡ് സിനോട് എന്നത് രസകരമായ കാര്യമാണ് മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് ലക്നൗവിലാണ് മത്സരം
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!