തകർന്നടിഞ്ഞ് ന്യൂസിലാണ്ട്. ബംഗ്ലാദേശ് ജയത്തിലേക്ക് !

ബംഗ്ലാദേശ് ന്യൂസിലാണ്ട് സിൽഹെറ്റ് ടെസ്റ്റിൽ 4ാം ദിനം കഴിയുമ്പോൾ ബംഗ്ലാദേശിന് വ്യക്തമായ മേൽക്കൈ. 332 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാണ്ടിന് വൻ ബാറ്റിംഗ് തകർച്ചയായിരുന്നു നാലാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 113/7 എന്ന നിലയിലാണ്. നിലവിൽ 44 റൺസുമായി മിച്ചലും 7 റൺസുമായി ഇഷ് സോധിയുമാണ് ക്രീസിൽ. ഒന്നാം ഇന്നിംഗിസിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വില്യംസൺ രണ്ടാം ഇന്നിംഗിസിൽ 11 റൺസിന് പുറത്തായിരുന്നു. ന്യൂസിലാണ്ട് നിരയിൽ 4 താരങ്ങൾക്ക് മാത്രമേ 2 അക്ക സംഖ്യ നേടുവാൻ കഴിഞ്ഞത്. കോൺവേ 22, വില്യംസൺ 11, ഫിലിപ്പ്സ് 12, മിച്ചൽ 44*. ബംഗ്ലദേശിനായി 4 വിക്കറ്റ് നേടി ന്യൂസിലാണ്ടിനെ തകർത്തത് തൈജുൾ ഇസ്ലാംമിന്റെ തകർപ്പൻ പ്രകടനമാണ്. ഒന്നാം ഇന്നിംഗിസിലും അദ്ദേഹത്തിന് 4 വിക്കറ്റ് നേട്ടം കിട്ടിയിരുന്നു. നിലവിൽ ന്യൂസിലാണ്ടിന് 219 റൺസിന്റെ ലക്ഷ്യമാണ് വേണ്ടത്