രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച !

രണ്ടാം സെമിയിൽ തുടക്കം മുതലെ പതറി ദക്ഷിണാഫ്രിക്ക ടോസിൽ കിട്ടിയ ഭാഗ്യം പിന്നീട് ലഭിച്ചത്തെ ഇല്ലായിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ അടി തെറ്റുന്ന കാഴ്ച്ചയായിരുന്നു. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽ വുഡും ചേർന്ന് തുടക്കത്തിലെ തകർത്തു തുടങ്ങി. നോക്കാട്ട് മത്സരങ്ങിൽ എത്തുപ്പോൾ അടിമുടി അപകടകാരിയാവുന്ന ഓസീസ് പടയെ ഇന്നും കാണുവാൻ കഴിയുന്നതും. നാല് മുൻ നിര വിക്കറ്റുകൾ തുടക്കത്തിലെ എറിഞ്ഞിട്ട് തുടക്കം തന്നെ അവർ ആധിപത്യം സ്വന്തമാക്കിയിരുന്നു. പതിവ് പോലെ തന്നെ ക്യാപ്റ്റൻ ബാവുമ ( 0 ) പുറത്തായി, പിന്നാലെ ക്വിന്റൺ ഡി കോക്കിനെ ( 3 ) റൺസിൽ ഹേസൽവുഡ് തൂക്കി. പിന്നാലെ വന്ന ഏയ്ഡൻ മാർക്രവും റാസി വൻഡർ ദസ്സനും നില ഉറയ്ക്കാൻ ശ്രമിച്ച ങ്കിലും. മിച്ചൽ സ്റ്റാർക്കും ഹേസൽ വുഡും ചേർന്ന് ഇരുവരെയും പുറത്താക്കി അതും 24/ 4 എന്ന നിലയിലേക്ക് വന്ന തകർച്ചയിലേക്ക് നീങ്ങിയിരുന്നു. പിന്നീടെത്തിയ മില്ലറും ക്ലാസനും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു. ഇരുവരും വളരെ ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്യുന്നത് ഒരു വൻ തകർച്ചയിൽ നിന്നും ഭക്ഷിണാഫ്രിക്ക പതിയെ കരകയറുന്നുണ്ടായിരുന്നു. പിന്നാലെ 46 റൺസിന് ക്ലാസൻ മടങ്ങി. പിന്നാലെ വന്ന ജാൻസനും ട്രാവിസ് ഹേഡിന്റെ അടുത്ത പന്തിൽ തന്നെ മടങ്ങിയത്തോടെ വീണ്ടും ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി നിലവിൽ അർദ്ധസെഞ്ച്വറിയുമായി മില്ലറും. കോറ്റ്സെയുമാണ് ക്രീസിൽ നിലവിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 32 ഓവറിൽ 125 റൺസാണ് ദക്ഷിണാഫ്രിക്കൻ സമ്പാദ്യം